തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു.
ഈ ഭാഗത്ത് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് നന്നാക്കിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം മിനി സിവില്‍സ്റ്റേഷനിലെ ശുചിമുറിയുടെ ടാങ്കുകള്‍ നിറഞ്ഞ് പുറത്തേക്കൊഴുകുന്നത് പതിവായിരിക്കയാണ്.
പുറത്തുനിന്നുള്ളവര്‍ ധാരാളമായി മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറികല് ഉപയോഗിക്കുന്നത് കാരണമാണ് വേഗത്തില്‍ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതെന്നാണ് പരാതി.