തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട ബജാജ് പള്‍സര്‍ ബൈക്ക്, അന്വേഷണം നടത്താതെ പോലീസ്.
തളിപ്പറമ്പ് ചിറവക്കിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഈ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ട്.
നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെതുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പോയതല്ലാതെ തുടരന്വേഷണം നടത്തുകയോ ബൈക്ക് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയോ ചെയ്തിട്ടില്ല.
കെ.എല്‍-58 എം 7037 നമ്പറിലുള്ള കറുത്ത നിറത്തിലുള്ള ഈ ബൈക്ക് തലശേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഇപ്പോള്‍ കാടുകയറി കിടക്കുന്ന നിലയിലാണിത്.
പോലീസ് മതിയായ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ഉടമയെ എളുപ്പത്തില്‍ കണ്ടെത്തി ദുരൂഹത ഒഴിവാക്കാന്‍ കഴിയുമെന്നിരിക്കെ അതിന് തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന സംശയത്തിലാണ് നാട്ടുകാര്‍.