കാലില്‍ ഇരുമ്പ് കമ്പികുടുക്കിയ തെരുവ് നായക്ക് രക്ഷകനായി കല്ലിങ്കീല്‍ പത്മനാഭന്‍

തളിപ്പറമ്പ്: സമൂഹവിരുദ്ധര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കാലില്‍ കുരുക്കിട്ട തെരുവ്‌നായക്ക് തുണയായി കല്ലിങ്കീല്‍ പത്മനാഭന്‍.

തളിപ്പറമ്പ് ദേശീയപാതയില്‍ കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി വേദന കാരണം ഭക്ഷണം പോലും കഴിക്കാനാവാതെ ദുരിതമനുഭവിക്കുന്ന തെരുവ് നായയുടെ ദൈന്യത കണ്ട്

കോണ്‍ഗ്രസ് നേതാവും മുന്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ മുന്‍കൈയെടുത്താണ് സന്നദ്ധപ്രവര്‍ത്തകരായ സുജീന്ദ്രന്‍ പനങ്ങാട്ടൂര്‍, മക്കി സിദ്ധിഖ് എന്നിവരുടെ സഹായത്തോടെ തെരുവ് നായയെ വലയിട്ട് പിടിച്ച് ഇരുമ്പ് കമ്പി മുറിച്ചുമാറ്റിയത്.

കമ്പി കുടുങ്ങിയ ഭാഗത്ത് തൊലിയിലേക്ക് പഴുപ്പ് ബാധിച്ച നായക്ക് ആവശ്യമായ ചികില്‍സയും ഭക്ഷണവും നല്‍കിയാണ് വിട്ടയച്ചത്.