നദികളില്‍ സുന്ദരി യമുന-സെറ്റുകള്‍ ഉയരുന്നു-ഷൂട്ടിംങ്ങ് അടുത്തമാസം
തളിപ്പറമ്പ്: നദികളില്‍ സുന്ദരി യമുന-എന്ന തളിപ്പറമ്പുകാരുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം കടമ്പേരിയിലും തളിപ്പറമ്പ് പരിസരങ്ങളിലുമായി നടക്കും.
വെള്ളത്തിന് ശേഷം മുരളി കുന്നുമ്പുറം, കരിമ്പം അള്ളാംകുളം സ്വദേശിയും അമേരിക്കയിലെ ബിസിനസുകാരനുമായ വിലാസ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന
സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, സുധീഷ്, നിര്‍മ്മല്‍ പാലഴി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തില്‍ നായിക പുതുമുഖമായിരിക്കും.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലെ നിരവധി പുതുമുഖ കാലകരന്‍മാര്‍ അഭിനയിക്കും.
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവരാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
കലാസംവിധാനം അജയ് മാങ്ങാട്. കടമ്പേരിയില്‍ സിനിമയുമായി ബന്ധപ്പെട്ട് 7 സെറ്റുകളുടെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്.