തളിപ്പറമ്പില്‍ മുസ്ലിംലീഗിന്റെ അനുശോചനവും ചേരിതിരിഞ്ഞു തന്നെ-

തളിപ്പറമ്പ്: സര്‍വകക്ഷി അനുശോചനവും ഗ്രൂപ്പ് തിരിഞ്ഞുതന്നെ. ഇന്നലെ അന്തരിച്ച മനുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ മരണത്തില്‍

അനുശോചിക്കാനായി മുസ്ലിം ലീഗിലെ അള്ളാംകുളം വിഭാഗവും പി.കെ.സുബൈര്‍ വിഭാഗവും പ്രത്യേകം പ്രത്യേകം സര്‍വകക്ഷിഅനുശോചനയോഗം വിളിച്ചു.

അള്ളാംകുളം വിഭാഗം വൈകുന്നേരം നാലിന് മന്ന മദ്രസയിലാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ സുബൈര്‍ വിഭാഗം ഇതേ സമയത്തുതന്നെ ദേശീയപാതയോരത്ത് തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്നിലായിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്.