ഭരണകൂടവേട്ടക്കെതിരെ ജൂലായ്-6 ന് യൂത്ത് ലീഗ് പ്രതിഷേധ റാലി.

തളിപ്പറമ്പ്: പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഭരണകൂട വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജൂലായ് 6-ന് കോഴിക്കോട് പ്രതിഷേധ റാലി സംഘടിപ്പിക്കുകയാണ്.

പരിപാടിയുടെ പ്രചരണാര്‍ത്ഥം തളിപ്പറമ്പ് മന്ന, ഫാറൂഖ് നഗര്‍, അള്ളാംകുളം ശാഖ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മന്ന ജംഗ്ഷനില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.

വിളംബര ജാഥക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, മന്ന ശാഖ ജന.സെക്രട്ടറി എന്‍.എ.സിദ്ധീഖ്, ഫാറൂഖ് നഗര്‍ ശാഖ പ്രസിഡന്റ് കെ.വി.ജാബിര്‍,

അള്ളാംകുളം ശാഖ പ്രസിഡന്റ് കെ.ഫിയാസ്, ജന.സെക്രട്ടറി കെ.മുഹ്‌സിന്‍, എം എസ് എഫ് മുന്‍സിപ്പല്‍ ട്രഷറര്‍ ഇസ്ഹാഖ് ഫാറൂഖ് നഗര്‍, അമീന്‍ 18, കെ.പി.നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.