പഞ്ചായത്തംഗത്തെ മുന്നില്‍ നിര്‍ത്തി സി.പി.എം നടത്തിയ അഴിമതിക്കെതിരെ വോട്ട് ചെയ്യണമെന്ന് പാച്ചേനി.

മുഴപ്പിലങ്ങാട്: പഞ്ചായത്ത് അംഗത്തെ മുന്നില്‍ നിര്‍ത്തി ഭരണത്തിന്റെ തണലില്‍ സി.പി.എം. നടത്തിയ അഴിമതിക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി.

ഈ പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്പിച്ചതിനെതിരെ
ജനങ്ങള്‍ പ്രതികരിച്ച് യു.ഡി.എഫ്. ഭരണത്തിന് സാഹചര്യമൊരുക്കുണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തെക്കെ കുന്നുമ്പ്രത്ത് ചേര്‍ന്ന കുടുബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറല്‍ സിക്രട്ടറി എം.കെ.മോഹനന്‍, സത്യന്‍ വണ്ടിച്ചാലില്‍, അഡ്വ.ഇ.ആര്‍.വിനോദ്, സി.എം.നജീബ്,

പി.ടി.സനല്‍കുമാര്‍, ടി.കെ.അനിലേഷ്, എം.കനകദാസന്‍, സനോജ് പലേരി, സ്ഥാനാര്‍ത്ഥി പി.പി.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.