എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ബ്രിട്ടനിലേക്ക്-ലണ്ടനില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

 

തളിപ്പറമ്പ്: സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടെറിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ലണ്ടനിലേക്ക്.

സി.പി.എം. ആന്താരാഷ്ട്ര ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌സ് ബ്രിട്ടന്‍ ആന്റ് അയര്‍ലന്‍ഡ(എ.ഐ.സി)സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പോകുന്നത്.

മെയ്-27 നാണ് ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കുക.

ഒരാഴ്ച്ചയോളം അവിടെ ഗോവിന്ദന്‍ മാസ്റ്റര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.