എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വെച്ചിയോട്ട് ക്ഷേത്രം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: തീപിടുത്തത്തില്‍ നശിച്ച കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും ആവശ്യമായ തുക ലഭ്യമാക്കുന്ന കാര്യം ആലോചിക്കാമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

കത്തിനശിച്ച ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍എ.

ഇക്കാര്യത്തില്‍ നാട്ടുകാരുടെ ഭാഗത്തുനിന്നും ആവശ്യമായ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആവശ്യമാണെങ്കില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നം സഹായമ നല്‍കാനാവുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സി.പി.എം നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി പുല്ലായിക്കൊടി ചന്ദ്രന്‍, ടി.ബാലകൃഷ്ണന്‍,

നഗരസഭാ കൗണ്‍സിലര്‍ ഒ.സുഭാഗ്യം, മുന്‍ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ് എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.