എം.വിജിന്‍ എം.എല്‍.എ പരിയാരം എം.സി പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടം സന്ദര്‍ശിച്ചു-

പരിയാരം: അടുത്തമാസം ആറിന് ഉദ്ഘാടനം നിശ്ചയിച്ച പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ എം.വിജിന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി ചെയ്യേണ്ട കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായിട്ടാണ് എം.എല്‍.എ എത്തിയത്.

ഉദ്ഘാടന പരിപാടികള്‍ പോലീസ് സ്‌റ്റേഷന് മുന്‍വശത്തുള്ള സ്ഥലത്തുതന്നെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.

സ്‌റ്റേഷന്റെ പരിസരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മരങ്ങളും ചെടികളും മറ്റും വെച്ചുപിടിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, എസ്.ഐ.രൂപ മധുസൂതനന്‍, കേരളാ പോലീസ് അസോസിയേഷന്‍ നേതാക്കളായ

കെ.പ്രിയേഷ്, അനീഷ് കേരളാ പോലീസ് ഓഫീസേഴേസ് അസോസിയേഷന്‍ നേതാക്കളായ രത്‌നാകരന്‍, രാജേഷ് കടമ്പേരി,  എന്നിവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.