ദുരൂഹസാഹചര്യത്തില്‍ യുവാവ് കിണറ്റില്‍ വീണ നിലയില്‍

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ വീണ് യുവാവിന് പരിക്കേറ്റു.

ഇന്നലെ രാത്രി പതിനൊന്നരക്ക് കാനത്ത് ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം.

ഇവിടെയുള്ള പി.സൈനുദ്ദീന്‍ എന്നയാളുടെ വീട്ടുകിണറ്റിലാണ് യുവാവിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

 പോലീസില്‍ വിവരമറിക്കുകയും പോലീസ് അഗ്നിശമനസേനയെ വിളിക്കുകയുമായിരുന്നു.

തളിപ്പറമ്പ് ഫയര്‍ ആന്റ് റെസക്യൂ സ്റ്റേഷന്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി.സജീവന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് ഇയാളെ പുറത്തെടുത്തത്.

പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവ് പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചിരുന്നതെന്ന് അഗ്നിശമനസേന അറിയിച്ചു.

മാനസിക തരകാറെന്ന് സംശയിക്കുന്ന ഇയാളെ പിന്നീട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി തളിപ്പറമ്പ് പോലീസ് അറിയിച്ചു.