ബേബി ഓടംപള്ളില്‍ വീണ്ടും നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാവുമോ–?
നടുവില്‍: നടുവില്‍ പഞ്ചായത്തില്‍ നിര്‍ണായകമായ ചില അടിമറിച്ചിലുകള്ക്ക് സാധ്യത.

നാളെ നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടുമെങ്കിലും 10 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബേബി ഓടംപള്ളിക്കെതിരെ നിര്‍ണായകമായ ചിലനീക്കങ്ങളുണ്ടാകുമെന്നാണ് സൂചനകള്‍.
ഇത് സംബന്ധിച്ച് ഒരു പ്രമുഖ എ ഗ്രൂപ്പ് നേതാവ് ചോദിച്ചത് സ്ഥാനം മുഖ്യമല്ലെങ്കില് ബേബി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമോ എന്നാണ്.
-ബേബി ഓടംപള്ളില്‍ വീണ്ടും പ്രസിഡന്റാവുന്നത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്്ത്ഥിക്കെതിരെ മല്‍സരിക്കുകയും സി.പി.എം
പിന്തുണയോടെ ജയിച്ച് ഒരു വര്‍ഷം പ്രസിഡന്റ് സ്ഥാനത്തിരിക്കുകയും ചെയ്ത ബേബി ഓടംപള്ളിലിനെ വീണ്ടും പ്രസിഡന്റാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആദര്‍ശം പറയുന്ന ബേബി പാര്‍ട്ടിയാണ് മുഖ്യമെങ്കില്‍ പ്രസിഡന്റ് സ്ഥാനം വേണമെന്ന് പിടിവാശി പിടിക്കുന്നതെന്തിനാണെന്നും എ ഗ്രൂപ്പ് നേതാവ് പ്രതികരിച്ചു.
19 അംഗങ്ങളില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിന് മൂന്നും സി.പി.എമ്മിന് ആറും അംഗങ്ങളാണുള്ളത്. രണ്ടുപേര്‍ സ്വതന്ത്രരാണ്.
ഇപ്പോള്‍ കോണ്‍ഗ്രസില്‍ തിരിച്ചെടുത്ത രേഖാ രഞ്ജിത്താണ് ഒരു സ്വതന്ത്ര. ബേബി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അല്‍ഭുതമില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍-
എന്നാല്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കിടയില്‍ ഒരു വിധത്തിലുള്ള ഭിന്നാഭിപ്രായങ്ങളുമില്ലെന്നും, മറ്റുള്ളതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ബോബി ഓടംപള്ളില്‍ പറഞ്ഞു.
