നാലമ്പലയാത്രയുമായി അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പ-ജൂലായ് 21, 22 തീയതികളില്‍.
ഓലയമ്പാടി: അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പിന്റെ നാലമ്പലയാത്ര ജൂലായ് 21-22എന്നീ തീയതികളില്‍ നടക്കും.
21 ന് തിങ്കള്‍ വൈകുന്നേരം 6.30ന് ഓലയമ്പാടിയില്‍ നിന്നും പുറപ്പെടുന്നു.
മാതമംഗലം, പിലാത്തറ, പഴയങ്ങാടി വഴിയാണ് യാത്ര കടന്നുപോകുന്നത്.
കര്‍ക്കിടകമാസത്തെ രാമായണ മാസമായാണ് നമ്മള് വിശേഷിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ, ഈ പുണ്യമാസത്തില്‍ എറണാകുളം തൃശ്ശൂര്‍ എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന ദശരഥപുത്രരായ തൃപ്രയാറിലെ ശ്രീരാമക്ഷേസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങള്‍ ഒരു ദിവസം കൊണ്ട് തന്നെ ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കിയാണ് യാത്ര.
വരും വര്‍ഷത്തെ ദുരിതങ്ങള്‍ അകറ്റി തരണേ എന്ന് വിളിച്ചു പ്രാര്‍ത്ഥിച്ചു വരുവാനുള്ള തീര്‍ത്ഥയാത്രയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഒരാള്‍ക്ക് 1500 രൂപയാണ് ചാര്‍ജ്.
ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടണം-
9947812906, 7907657886
