നര്‍ക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ചാര്‍ത്തണ്ട, അതിന്റെ നിറം സമൂഹവിരുദ്ധത-മുഖ്യമന്ത്രി.

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തുവന്നത്.

നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്, ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല, ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല.

ബഹുമാന്യനായ ഒരു പണ്ഡിതനും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും പ്രസ്താവന നടത്തുമ്പോള്‍ ചേരിതിരിവ് ഉണ്ടാക്കാതിരിക്കുകയാണ് ഉചിതം.

സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ മതപരമായ ചേരിതിരിവുകള്‍ ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നര്‍ക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ചാര്‍ത്തി കൊടുക്കേണ്ട കാര്യമില്ല. അതിന്റെ നിറം സമൂഹവിരുദ്ധതയാണ്.

നാര്‍ക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാര്‍ക്കോട്ടിക്കുമായി ബന്ധപ്പെട്ട് എല്ലാ ജനവിഭാഗത്തിനും ആശങ്കയുണ്ടന്നും അദ്ദേഹം പറഞ്ഞു.