നാസര്‍ പോലീസ് പിടിയിലെന്ന് സൂചന ?
കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസര്‍ എറണാകുളത്ത് പോലീസ് കസ്റ്റഡിയിലെന്ന് സൂചന.
ഇദ്ദേഹത്തിന്റെ വാഹനം പോലീസ് പിടികൂടി.
കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും ചില ബന്ധുക്കളും പിടിയിലായതെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ നേരത്തെ നാസര്‍ കീഴടങ്ങിയതായും വിവരം പുറത്തുവന്നിട്ടുണ്ട്.
നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരും പിടികൂടിയ കാറില്‍ ഉണ്ടായിരുന്നു.
ബോട്ടുടമ നാസറിന്റെ മൊബൈല്‍ഫോണും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
നാസറിനെതിരെ പൊലീസ് നരഹത്യാക്കേസ് എടുത്തിട്ടുണ്ട്.
പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ട് 22 പേരാണ് മരിച്ചത്.
തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം.
മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടായി ഉപയോഗിക്കുകയായിരുന്നു.