അടിയന്തിരാവസ്ഥയുടെ 47-

കണ്ണൂര്‍: അടിയന്തിരാവസ്ഥയുടെ 47-ാം വാര്‍ഷികദിനത്തില്‍ കണ്ണൂര്‍ മനുഷ്യാവകാശസമിതി അടിയന്തിരാവസ്ഥയുടെ വര്‍ത്തമാനം സംഘടിപ്പിക്കുന്നു.

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും ചവിട്ടിയരക്കപ്പെട്ട ഭീകര ദിനങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയപശ്ചാത്തലത്തില്‍

പരിശോധിക്കപ്പെടുന്ന പരിപാടി ജൂണ്‍ 25 ന് ശനിയാഴ്ച്ച വൈകുന്നേരം 3 ന് കണ്ണൂര്‍ ഗുരുഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

കെ.കെ.രമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

കെ.സി.ഉമേഷ്ബാബു, കെ.സുനില്‍കുമാര്‍, പ്രഫ.കെ.പി.സജി, അഡ്വ.വിനോദ് പയ്യട എന്നിവര്‍ പ്രസംഗിക്കും. പി.ടി.ഭാസ്‌ക്കരന്‍ സ്വാഗതം പറയും.