ദേശീയപാത ഉപരോധം-രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: രാഹുല്‍ഗാന്ധിയുടെ ലോക്സഭാഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചതിന് 15 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.
സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 13 മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്.
ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രവര്‍ത്തകര്‍ ഉപരോധത്തിന് എത്തിയത്.
യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദേശീയ പാത ഉപരോധിച്ചത്.
പ്രജീഷ് കൊട്ടക്കാനം, സി.വി.വരുണ്‍, കെ.വി. സുരാഗ്, കെ.അനീഷ്, പി.അലിക്കുഞ്ഞി,പ്രജിത് റോഷന്, മുജീബ് ചെറിയൂര്,
പ്രജീഷ് കൃഷ്ണന്, ജെയ്സണ്‍ പരിയാരം, അജ്നാസ് ഇരിങ്ങല്‍, പി.എം.അല്‍ ആമീന്‍, അബു താഹിര്‍ എന്നിവരാണ് ഉപരോധത്തില്‍ പങ്കെടുത്തത്.