ദേശീയപാത ആറുവരി ജോലികള്‍ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുമെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്ങ്.
പരിയാരം: ദേശീയപാതയുടെ ആറ് വരിയായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ.സിങ്ങ് പറഞ്ഞു.

പരിയാരം ഏമ്പേറ്റില്‍ നിര്‍മ്മാണ പദ്ധതി വിലയിരുത്താനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപരിതല ഗതാഗത മന്ത്രാലയത്തിന് പൂര്‍ണ തൃപ്തിയാണെന്നും, വളരെ വോഗത്തില്‍ പണി പുരോഗമിച്ചുകൊണ്ടിരിക്കയാണെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി.ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്, വൈസ് പ്രസിഡന്റുമാരായപി.ബാലകൃഷ്ണന് മാസ്റ്റര്‍,
പി.ആര്.രാജന്, സെക്രട്ടറി അഡ്വ.രത്നാകരന്, കല്യാശേരി മണ്ഡലം പ്രസിഡന്റ് സി.വി.സുമേഷ്, ജന.സെക്രട്ടറി പി.റജീവ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
