ദേശീയപാത സര്‍വീസ് റോഡ് തുറന്നു പിലാത്തറയില്‍ അടിപ്പാലം നിര്‍മ്മാണം തുടങ്ങി.
പരിയാരം: ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ച സര്‍വീസ് റോഡ് തുറന്നു.
പയ്യന്നൂരിനും തളിപ്പറമ്പിനും ഇടയില്‍ പിലാത്തറ വിളയാങ്കോടാണ് പാത ഇന്നലെ രാവിലെ ഗതാഗതത്തിന് തുറന്നത്.
കാസര്‍ഗോഡ് ജില്ലയിലെ ചെങ്കള മുതല്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ വരെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ച സര്‍വീസ് റോഡ് തുറന്നു കൊടുത്തത്.
350 മീറ്ററാണ് പുതിയ റോഡുകളുടെ നീളം. പ്രധാന പാതക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന സര്‍വീസ് റോഡ് വഴിയാണ് സാധാരണ വാഹനങ്ങള്‍ ഇരുഭാഗത്തേക്കും കടത്തിവിടുന്നത്.
ചെങ്കള-തളിപ്പറമ്പ് റീച്ചില്‍ 10 കിലോമീറ്റര്‍ ദൂരത്തില്‍ സര്‍വീസ് റോഡ് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും പിലാത്തറയില്‍ മാത്രമാണ് ഗതാഗതത്തിന് തുറന്നത്.
ഇവിടെ സെന്റ് മേരീസ് സ്‌കൂളിന് മുന്നില്‍ ദേശീയപാതയുടെ അടിപ്പാവലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ ആരംഭിക്കുന്നതിന് വേണ്ടിയാണ് ഗതാഗതം സര്‍വീസ് റോഡുവഴിയാക്കിയത്.
ഈ അടിപ്പാലം വഴിയായിരിക്കും ദേശീയപാതയുടെ പണി പൂര്‍ത്തിയായാല്‍ പഴയങ്ങാടിയിലേക്കും മാതമംഗലം ഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകുകയെന്ന്
കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സീനിയര്‍ എഞ്ചിനീയര്‍ ഡോ.സുരേഷ് പറഞ്ഞു. ആറ് മാസത്തിനകം അടിപ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.