തളിപ്പറമ്പിന്റെ അഭിമാനതാരങ്ങള്‍ക്ക് റിക്രിയേഷന്‍ ക്ലബ്ബിന്റെ സ്വീകരണം-

തളിപ്പറമ്പ്: തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പവര്‍ലിഫ്റ്റിംഗ് മല്‍സരങ്ങളില്‍ ജേതാക്കളായ

തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ട്രെയിനര്‍ മുഹമ്മദ് ഷാഫി, ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങളായ എ.വി.പ്രകാശന്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് സ്വീകരണം നല്‍കി.

ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ പേട്ടയില്‍ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ മുഖ്യാതിഥിയായിരുന്നു.

വൈസ് പ്രസിഡന്റ് കെ.മോഹനചന്ദ്രന്‍, ശ്രീധര്‍ സുരേഷ്, സെക്രട്ടെറി എം.ബി.ബിജു, ട്രഷറര്‍ ഷാജി ജോസഫ്,  വ്യാപാരി നേതാവ് കെ.എസ്.റിയാസ് എന്നിവര്‍ പ്രസംഗിച്ചു.