പ്രേംനസീര്‍ റഷ്യന്‍ ശാസ്ത്രജ്ഞന്‍ ഇവാനോവായി, പക്ഷെ സംസാരിച്ചത് മലയാളം. നീലപ്പൊന്‍മാന്‍ പറന്നുപോയിട്ട് 48 വര്‍ഷം.
കാട് കറുത്തകാട് മനുഷ്യനാദ്യം പിറന്നവീട്-ഒരു റഷ്യന്‍ ഗാനം ഉള്‍പ്പെടെ 5 സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നു.
കഥയിലെ അവിസ്വസനീയത കാരണം പ്രേക്ഷകര്‍ നിരാകരിച്ച ഒരു ഉദായാ ചിത്രമാണ് നീലപ്പൊന്‍മാന്‍.
എക്‌സല്‍ പ്രൊഡക്ഷന്‍സിന് വേണ്ടി എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയായ നീലപ്പൊന്‍മാന്‍ 1975 ആഗസ്ത് ഒന്നിനാണ് റിലീസ് ചെയ്തത്.
പാട്ടുകള്‍ സൂപ്പര്‍ഹിറ്റായെങ്കിലും സിനിമ ഉദ്ദേശിച്ച രീതിയില്‍ ഹിറ്റായില്ല.
പ്രേംനസീര്‍ ഇവാനോവ് എന്ന റഷ്യന്‍ ഗവേഷകനായി അഭിനയിച്ച സിനിമയില്‍ അടൂര്‍ഭാസി, കെ.പി.എ.സി.ലളിത, കെ.പി.ഉമ്മര്‍, തിക്കുറിശി, എന്‍.ഗോവിന്ദന്‍കുട്ടി, സുമിത്ര, ശ്രീലത, ശകുന്തള, ചേര്‍ത്തല ലളിത എന്നിവരാണ് മുഖ്യവേഷങ്ങള്‍ ചെയ്തത്.
ഉദയായുടെ സ്ഥിരം എഴുത്തുകാരനായ ശാരംഗപാണിയാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.
ചെമ്മീന്‍ സിനിമയുടെ ക്യാമറാമാന്‍ മര്‍ക്കസ് ബെര്‍ട്ട്‌ലിയാണ് ക്യാമറാമാന്‍. ടി.ആര്‍.ശേഖര്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചു.
കലാസംവിധാനം പി.എന്‍.മേനോന്‍, ഡിസൈന്‍ വി.എം. ബാലന്‍.
ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം-സലില്‍ ചൗധരി)
1-കാട് കറുത്തകാട്-യേശുദാസ്.
2-കണ്ണില്‍ മീനാടും-എസ്.ജാനകി, ബി.വസന്ത.
3-കിലുകിലും കിലുകിലും-എസ്.ജാനകി.
4-റഷ്യന്‍ഗാനം.
5-തെയ്യം തെയ്യം താരേ-ജയചന്ദ്രന്‍, സുശീല.