ലതാ മങ്കേഷ്‌ക്കര്‍ പിന്നണിപാടിയ ഏക മലയാള സിനിമക്ക് ഇന്ന് 49-ാം വയസ്.

ചലച്ചിത്രമാക്കപ്പെട്ട വല്‍സലയുടെ ഏക നോവലാണ് നെല്ല്.

തിരുനെല്ലിയിലെയും പരിസരങ്ങളിലെയും ആദിവാസി ജീവിതം ചിത്രീകരിച്ച വല്‍സലയുടെ ഏറ്റവും മികച്ച നോവലാണ് നെല്ല്.

ജമ്മു ഫിലിംസിന്റെ ബാനറില്‍ എന്‍.പി.അലി നിര്‍മ്മിച്ച നെല്ല് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 49 വര്‍ഷം തികയുകയാണ്.

വിഖ്യാത ഗായിക ലതാ മങ്കേഷ്‌ക്കര്‍ മലയാളത്തില്‍ ഒരു ഗാനം ആലപിച്ചത് നെല്ലിന് വേണ്ടിയാണ്.

ഒരു സിനിമയില്‍ ഒതുങ്ങാത്ത വിഷയമായിരുന്നു നെല്ലിന്റെ പ്രമേയമെങ്കിലും സംവിധായകന്‍ രാമുകാര്യാട്ട് വളരെ ഒതുക്കത്തില്‍ തന്നെ സിനിമ ഭംഗിയായി സംവിധാനം ചെയ്തിട്ടുണ്ട്.

പ്രേംനസീര്‍, കെ.പി.ഉമ്മര്‍, കൊട്ടാരക്കര, ബഹദൂര്‍, തിക്കുറിശി,, ഇന്നസെന്റ്, അടൂര്‍ഭാസി, ജയഭാരതി, റാണിചന്ദ്ര, ശങ്കരാടി, എസ്.പി.പിള്ള, കെ.വി.ശാന്തി, കവിയൂര്‍ പൊന്നമ്മ, പ്രേംനവാസ്, മോഹന്‍ശര്‍മ്മ, കെടാമംഗലം അലി, ഷിഹാബ്, ജെ.എ.ആര്‍.ആനന്ദ്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, കെ.പി.അബ്ബാസ്, പി.എ.ലത്തീഫ്, കനകദുര്‍ഗ്ഗ,സുമിത്ര, അടൂര്‍ഭവാനി, പ്രഭ, ശൈലജ, മൂക്കന്നൂര്‍ സെബാസ്റ്റ്യന്‍, പി.കെ.രാധാദേവി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.

വല്‍സലയുടെ കഥക്ക് രാമുകാര്യാട്ടും സഹസംവിധായകനായ കെ.ജി.ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്.

സംഭാഷണം എസ്.എല്‍.പുരം സദാനന്ദന്‍.

ബാലുമഹേന്ദ്രയാണ് ഈസ്റ്റ്മാന്‍ കളറിലുള്ള സിനിമയുടെ ക്യാമറാമാന്‍.

ചിത്രസംയോജനം ഋഷികേശ് മുഖര്‍ജി.

ബേബി തിരുവല്ല കലാസംവിധാനവും എസ്.എ.നാ.യര്‍ പരസ്യ ഡിസൈനും നിര്‍വ്വഹിച്ചു.

ജമ്മു ഫിലിം സര്‍ക്യൂട്ടാണ് വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-വയലാര്‍ രാമവര്‍മ്മ. സംഗീതം-സലില്‍ ചൗധരി).

1-ചെമ്പാ ചെമ്പാ-മന്നാഡേ, ജയചന്ദ്രന്‍.

2-കാട് കുളിരണ്-പി.സുശീല.

3-കദളി കണ്‍കദളി-ലതാ മങ്കേഷ്‌ക്കര്‍.

4-നീലപ്പൊന്‍മാനേ-യേശുദാസ്, മാധുരി.