നെറ്റ്ബാങ്കിങ്ങ് 60,800 രൂപ നഷ്ടപ്പെട്ടതായി പരാതി-

തിരുവനന്തപുരം: അക്കൗണ്ടില്‍നിന്നും രണ്ടുപ്രാവശ്യമായി 60,800 രൂപ നെറ്റ് ബാങ്കിംഗ് വഴി തട്ടിയതായി പരാതി.

കാവല്ലൂര്‍ കിഴക്കേക്കര പുത്തന്‍വീടില്‍ സുനുവിന്റെ അക്കൗണ്ടില്‍ നിന്നാണ് രൂപ നഷ്ടമായത്.

കിഴാറൂര്‍ എസ്.ബി.ഐ ബാങ്ക് കാട്ടാക്കട ശാഖയില്‍ സുനുവിന് അക്കൗണ്ടുണ്ട്.

ഒറ്റശേഖരമംഗലം ബ്രാഞ്ചില്‍ സ്വര്‍ണ പണയം വെച്ചു അപ്പോള്‍ തന്നെ പൈസയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ടില്‍ ബാലന്‍സില്ല.

സുനുവിന്റെ അക്കൗണ്ടില്‍നിന്നും രണ്ടുപ്രാവശ്യമായി 60,800 രൂപ നെറ്റ് ബാങ്കിങ്ങ് ചെയ്തതായി അറിയാന്‍ കഴിഞ്ഞു.

ഉടന്‍ ബാങ്കില്‍ പരാതി കൊടുത്തിട്ടും ഒരു പരിഹാരവുമുണ്ടായില്ലെന്നാണ് പരാതി.

കഴിഞ്ഞമാസം മാസം 19 നാണ് 61,500 രൂപയ്ക്ക് പണയം വെച്ചത്. അക്കൗണ്ടില്‍നിന്നും ഐ.എഫ്.എസ്.സി കോഡും ഫോണ്‍ നമ്പറും മാറ്റിയിരുന്നു.

ഇക്കാര്യങ്ങള്‍ പരാതിയിലൂടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതോരു ഉത്തരവാദിത്വവും ബാങ്കിനില്ലെന്നാണത്രേ  പറയുന്നത്.

ബാങ്കിന്റെ ഉത്തരവാദിത്ത്വമില്ലായ്മക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.