തളിപ്പറമ്പില്‍ പുതിയ കുടുംബകോടതിക്ക് അനുമതി-എം.എ.സി.ടി ജില്ലാ കോടതിയായി ഉയര്‍ത്തി.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പുതിയ കുടുംബകോടതി ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.

ഇതോടൊപ്പം നിലവിലുള്ള എം.എ.സി.ടി കോടതി ജില്ലാ കോടതിയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും അംഗീകരിച്ചു.

വര്‍ഷങ്ങളായി തളിപ്പറമ്പില്‍ കുടുംബകോടതി കോടതി സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നുവരികയാണ്.

ഇനി ആവശ്യമായ തസ്തികകള്‍ അനുവദിച്ച് കോടതി ആരംഭിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനാണ്.

മെയ് 30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ സാന്നിധ്യത്തില്‍ നടന്ന ഫുള്‍കോര്‍ട്ട് മീറ്റിങ്ങിലാണ് ഉത്തരവ്.

നിലവില്‍ കുടുംബകോടതി സിറ്റിങ്ങ് തളിപ്പറമ്പില്‍ നടക്കുന്നുണ്ട്.

സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ കേടതി ആരംഭിക്കാനാവും.

എം.എ.സി.ടി കോടതി ജില്ലാ കോടതിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയത് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തനക്ഷമമാകും.

ഇതോടൊപ്പം പുതിയ സബ് കോടതിക്കും അഡീഷണല്‍ മുന്‍സിഫ്-മജിസ്‌ട്രേട്ട് കോടതികളും തളിപ്പറമ്പില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

നിലവിലുള്ള മജിസ്‌ട്രേട്ട് കോടതിയും മുന്‍സീഫ് ക്വാര്‍ട്ടേഴ്‌സും പൊളിച്ചുമാറ്റി പുതിയ കോടതി കെട്ടിടം പണിയാനും നിര്‍ദ്ദേശമുണ്ട്.