മാര്‍ക്കറ്റ് റോഡ്-ഗോദ പുതിയ ഗ്രില്‍സ് സ്ഥാപിച്ചു-പ്രശ്നം പരിഹരിച്ചു.
തളിപ്പറമ്പ്: ഒടുവില്‍ പുതിയ ഗ്രില്‍സ് സ്ഥാപിച്ചു, ഗോദയിലേക്ക് ഇനി സുഖമായി സഞ്ചരിക്കാം.
മെയിന്‍ റോഡില്‍ നിന്നും മാര്‍ക്കറ്റ് റോഡിലേക്ക് കടക്കുന്ന റോഡിലെ ഗ്രില്‍സിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.നുബ്ല പിഡബ്ല്യുഡിയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
കൗണ്‍സിലറുടെ നേതൃത്വത്തില്‍ താലൂക്ക് വികസനസമിതിയിലും മന്ത്രി തലങ്ങളിലും പരാതികള്‍ കൊടുത്തെങ്കിലും നേരത്തെഉള്ള ഗ്രില്‍സിന് കേടുപാടുകളില്ല എന്ന് പിഡബ്ല്യുഡി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരിഹാരം നീണ്ടുപോയി.
തുടര്‍ന്ന് തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍
തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.പി.മുഹമ്മദ് നിസാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.നുബ്ല,
വ്യാപാരി വ്യവസായി പ്രതിനിധികളായി കെ.എസ് റിയാസ്, വി.താജുദ്ദീന് എന്നിവരെ ഉള്‍പ്പെടുത്തി നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം നിലവിലെ ഗ്രില്‍സ് മാറ്റി പുതിയ ഗ്രില്‍സ് സ്ഥാപിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുതിയ ഗ്രില്‍സ് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു.