Skip to content
ന്യൂഡല്‍ഹി: തിരുവോണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍.
ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചു.
പുതിയ ട്രെയിന്‍ വടക്കന്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുമെന്നാണ് സൂചന.
എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്ഷന്-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും പുറപ്പെടും.
മംഗലാപുരത്തേക്കാണ് ട്രെയിന്‍ എത്തുക.
എറണാകുളം-മംഗലാപുരം, തിരുവനന്തപുരം- മംഗലാപുരം, മംഗലാപുരം-കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്.
നിലവില്‍ കാസര്‍കോട്-തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തിവരികയാണ്.