കനകരാജന്റെ കുടുംബം ഇനി സേവാഭാരതിയുടെ കാര്‍ത്തികയില്‍ താമസിക്കും
തളിപ്പറമ്പ്: കനകരാജന്റെ കുടുംബത്തിന് വീടൊരുങ്ങി. കരിമ്പത്ത് അസുഖബാധിതനായി അകാലത്തില്‍ മരണമടഞ്ഞ കനകരാജന്റെ കുടുംബത്തിന് വേണ്ടി തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന
നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റും സേവാഭാരതിയും ബഹ്‌റിന്‍ കേന്ദ്രമായുള്ള ആദ്ധ്യാത്മിക സമിതി റിയാദുമായിസഹകരിച്ച് പുതിയ വീട് നിര്‍മിച്ച് നല്‍കി.
വീടിന്റെ താക്കോല്‍ദാന കര്‍മ്മം ബി.ജെ.പി.ദേശീയ നിര്‍വ്വാഹക സമിതി അംഗവും പ്രശസ്ത സിനിമാ-സീരിയല്‍ താരവുമായ കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു.
സേവാഭാരതി ജില്ല വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍ കൂനം അദ്ധ്യക്ഷത വഹിച്ചു.
വീടിന്റെ നാമകരണം മാന്യ ഖണ്ഡ് സംഘചാലക് പി.പി.ശശിധരന്‍ നിര്‍വ്വഹിച്ചു. തലോറ ആര്‍.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യന്‍ പി രാജേഷ്‌കുമാര്‍ സേവാസന്ദേശം നല്‍കി.
ബി.ജെ.പി സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, റിയാദ് ആദ്ധ്യാത്മിക സമിതി പ്രതിനിധി അജേഷ് എന്നിവര്‍ പ്രസംഗിച്ചു.
നിരാമയ ട്രസ്റ്റ് സെക്രട്ടറി വിനോദ് തലോറ സ്വാഗതം പറഞ്ഞു. നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റ് നേതൃത്വത്തില്‍ മൂന്നാമത്തെ വീട് ആണ് കരിമ്പത്ത് നിര്‍മിച്ചത്.
കഴിഞ്ഞ 5 വര്‍ഷമായി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിവരുന്നത്.
