കോവിഡ് രോഗികള്‍ക്ക് ഇന്നുമുതല്‍ പ്രത്യേക വാര്‍ഡ്.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.
പരിയാരം: കോവിഡ് രോഗികള്‍ക്ക് ഇന്നുമുതല്‍ പ്രത്യേകം വാര്‍ഡ് ഏര്‍പ്പെടുത്തും.
ഏാഴാംനിലയില്‍ 704-ാം വാര്‍ഡാണ് ഐ.സി.യു സൗകര്യം ഉള്‍പ്പെടെ കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്നത്.
16 ബെഡുകളാണ് കോവിഡ് രോഗികള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 503-ാം വാര്‍ഡില്‍ കോവിഡ് രോഗികളെ മറ്റ് രോഗികള്‍ക്കൊപ്പം അഡ്മിറ്റ് ചെയ്തത് വിവാദമായിരുന്നു.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
കിഫ്ബി ധനസഹായത്തോടെ നടന്നുവരുന്ന വാര്‍ഡുകളുടെ നവീകരണപ്രവൃത്തികള്‍ തുടരുന്നതിനാല്‍ പല വാര്‍ഡുകളും അടച്ചിട്ടിരിക്കുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
