പ്രശാന്തിനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്- എന്‍.ജി.ഒ അസോസിയേഷന്.
പരിയാരം: എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിന് ആധാരമായി പറയപ്പെടുന്ന പെട്രോള്‍ പമ്പ് ഉടമയായ ടി വി പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍.ജി.ഒ.അസോസിയേഷന് പരിയാരം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ പ്രശാന്തിന് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെ ഒരു കച്ചവട സ്ഥാപനം നടത്തുന്നതിന് നിയമപരമായി അനുവാദമില്ലാത്തത് കൊണ്ടുതന്നെ അദ്ദേഹത്തെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നും,
98500 രൂപ പ്രസ്തുത സ്ഥാപനത്തിന്റെ അനുമതി ലഭിക്കുന്നതിനായി കൈക്കൂലി നല്കി എന്ന് സ്വയം പ്രഖ്യാപിച്ച സാഹചര്യത്തില്‍
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് ശുപാര്‍ശ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് പരാതി നല്കി.