തളിപ്പറമ്പ്:സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന കേന്ദ്ര കേരള സര്‍ക്കാറുടെ നിലപാടുകള്‍ക്കെതിരെ കേരള എന്‍ ജി ഒ, അസോസിയേഷന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് തല സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.
കെ.പി.സി.സി അംഗം രാജീവന്‍ എളയാവൂര്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ അതിന് അനുകൂലമായ നിലപാടുകളാണ് കേരള സര്‍ക്കാറും സ്വീകരിക്കുന്നതെന്നും കേന്ദ്ര- കേരള സര്‍ക്കാറുകളുടെ അവിശുദ്ധ കൂട്ടുകെട്ട് ജനജീവിതം ദു:സ്സഹമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വില വര്‍ദ്ധനവ് രൂക്ഷമായ സാഹചര്യത്തില്‍ ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് എം. സനീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.വി.മഹേഷ് മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.വി.അബ്ദുള്‍ റഷീദ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.സി സാബു, ജെന്നിഫര്‍ വര്‍ഗ്ഗീസ്, ടി.പി.ശ്രീനിവാസന്‍ ,
ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.വി.വിനോദ്, ടി. നാരായണന്‍, ബ്രാഞ്ച് ‘സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗ്ഗീസ്, ടി.ശിവദാസന്‍, വി.വി.ശ്രീകാന്ത്, ഹാഷിബ് കെ ഷാ തുടങ്ങിയവര്‍ സംസാരിച്ചു.