ദാഹിച്ചു നില്‍ക്കണ്ട- വെള്ളം റെഡിയാണ്.–തണ്ണീര്‍ പന്തലൊരുക്കി എന്‍ ജി ഒ യൂനിയന്‍

തളിപ്പറമ്പ്:  ചുട്ടുപൊള്ളുന്ന ചൂടില്‍ ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി സര്‍ക്കാര്‍ ജീവനക്കാര്‍.

തളിപ്പറമ്പ് സിവില്‍ സ്റ്റേഷനിലാണ് കേരള എന്‍ ജി ഒ യൂനിയന്റെ നേതൃത്വത്തില്‍ കുടിവെള്ള സംവിധാനം ഒരുക്കിയത്.

വിവിധ ആവശ്യങ്ങള്‍ക്ക് താലൂക്ക് ഓഫീസിലും സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും എത്തുന്നവര്‍ക്ക് സഹായകരമാകാനാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്.

തളിപ്പറമ്പ് എംപ്ലോയിസ് കോ-ഓപ്പ് സഹകരണ സംഘവുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

യൂനിയന്‍ ഏരിയാ പ്രസിഡന്റ് സി.ഹാരിസിന്റെ അധ്യക്ഷതയില്‍ ആര്‍ ഡി ഒ ഇ.പി.മേഴ്‌സി ഉദ്ഘാടനം ചെയ്തു.

എല്‍ ആര്‍ തഹസില്‍ദാര്‍ കെ. ചന്ദ്രശേഖരന്‍ കുടിവെള്ളം ഏറ്റുവാങ്ങി.

ഏരിയാ സെക്രട്ടറി ടി.പ്രകാശന്‍ സ്വാഗതവും വിജേഷ് ഓലച്ചേരി നന്ദിയും പറഞ്ഞു