ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസിലെ നാല് വില്ലന്മാര്ക്ക് സസ്പെന്ഷന്
ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സഹപാഠികളായ നാല് വിദ്യാര്‍ത്ഥികളെ സ്ക്കൂള് അധികൃതര്‍ സസ്പെന്റ് ചെയ്തു.
കഴിഞ്ഞ 25 ന് വൈകുന്നേരമാണ് സംഭവം നടന്നത്.
നാഭിക്ക് ചവിട്ടേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
വിദ്യാത്ഥിയുടെ ആരോഗ്യനില ഒരാഴ്ച്ചയെങ്കിലും ചികില്‍സ നല്കിയാല് മാത്രമേ മെച്ചപ്പെടു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്ക്കൂള് പിടി.എ ഭാരവാഹികളും പ്രിന്‍സിപ്പാളും മാനേജ്മെന്റും ഒതുക്കാന്‍ നോക്കിയ ഈ വാര്‍ത്ത കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
വിവരമറിയിച്ചിട്ടും സ്ക്കൂള് അധികൃതരോ പിടി.എയോ യാതോരുവിധ നടപടികളും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
സംഭവത്തേക്കുറിച്ച് കുടിയാന്മല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസെടുക്കുന്നത് തല്ക്കാലം നീട്ടിവെച്ചതായാണ് വിവരം.
അതിനിടയിലാണ് കുഴപ്പക്കാരായ നാല് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്ത് പ്രശ്നം തണുപ്പിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.
ഏതാനും നാളുകളായി സ്ക്കൂളില്‍ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
പലതവണ ടൗണില്‍ വെച്ചും വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളതും അവര്‍ ചൂണ്ടിക്കാട്ടുന്നു.
.