നിസാമുദ്ദീന് 12 വര്‍ഷം കഠിനതടവും 1,20,000 പിഴയും

കണ്ണൂര്‍: 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് വിവിധ വകുപ്പുകളില്‍ ആയി 12 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ചാലാട് പള്ളിക്കുന്ന് കോട്ടക്കന്‍ റോഡിലെ നിസാമുദ്ദീനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.

2022 ജനുവരി 24 നാണ് 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദ്ദനനും സംഘവും നിസാമുദ്ദീന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്.

റിമാന്‍ഡില്‍ കഴിയവെയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.

കഞ്ചാവ് സൂക്ഷിച്ചതിന് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ഹാഷിഷ് ഓയില്‍ സൂക്ഷിച്ചതിന് രണ്ടുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയുമാണ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ.

കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷാണ് വിചാരണ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സനൂജ് ഹാജരായി.