പിറന്നാളാഘോഷമില്ല-തുക ജീവകാരുണ്യത്തിന്

മാതമംഗലം: പിറന്നാള്‍ ആഘോഷത്തിന് കരുതിയ തുക ഭിന്നശേഷിയുള്ളവരുടെ സ്വാശ്രയ സംഘത്തിന് നല്കി കുടുംബത്തിന്റെ മാതൃകാപരമായ ഇടപെടല്‍.

കണ്ടോന്താറിലെ കൂടച്ചി മാധവിയമ്മയുടെ മകന്‍ സുഭാഷിന്റെ മകള്‍ ദേവാഞ്ജനയുടെ പിറന്നാളാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവസരമായി കുടുംബാംഗങ്ങള്‍ കണ്ടത്.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ 4 വര്‍ഷമായി സജീവമായി ഇടപെടുന്ന മാതമംഗലം കൂട്ടായ്മയുടെ പ്രവര്‍ത്തകന്‍ കൂടിയാണ് സുഭാഷ്.

മാതമംഗലം അഞ്ജനപ്പുഴയിലെ ഭിന്നശേഷിയുള്ളവരുടെ സ്വാശ്രയ സംഘം ഓഫിസില്‍ നടന്ന ചടങ്ങില്‍ സുഭാഷിന്റെ മാതാവ് കൊടച്ചേരി മാധവി സാമ്പത്തിക സഹായം കൈമാറി.

സ്വാശ്രയ സംഘം പ്രസിഡന്റ് വി.വി.കോരന്‍ തുക ഏറ്റുവാങ്ങി.

എരമം കുറ്റൂര്‍ പഞ്ചായത്ത് മെമ്പര്‍ ബി.വി.ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പി.ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ രമേശന്‍ ഹരിത, സുരേഷ് മാടക്ക എന്നിവരും സംസാരിച്ചു.