ഉത്തരമേഖലാ ഐ.ജി.-ടി.വിക്രം രാജരാജേശ്വരന്റെ തിരുനടയില്‍

തളിപ്പറമ്പ്: ഉത്തരമേഖലാ പോലീസ് ഡി.ഐ.ജി ടി.വിക്രം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഇന്ന് രാവിലെ 11.30 ന് ക്ഷേത്രത്തിലെത്തിയ ഐ.ജി.യെ ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ക്ഷേത്രത്തില്‍ പട്ടം താലി നെയ്യമൃത, നെയ്യ്‌വിളക്ക് എന്നീ് വഴിപാടുകള്‍ അര്‍പ്പിച്ച് തൊഴുതാണ് ഐ.ജി.തിരിച്ചുപോയത്.

ടി.ടി.കെ.ദേവസ്വത്തിന്റെ ഉപഹാരമായി രാജരാജേശ്വരന്റെ ഛായാചിത്രം ദേവസ്വം പ്രസിഡന്റ് ഐ.ജിക്ക് സമ്മാനിച്ചു.