ആയുര്‍വ്വേദത്തിന്റെ പൈതൃകം തേടി ഉത്തരേന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം കേശവതീരത്ത്.

പിലാത്തറ:ആയുര്‍വ്വേദത്തിന്റെ പൈതൃകവും സാധ്യതകളും തേടി ഉത്തരേന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം കേശതീരം ആയുര്‍വ്വേദ ഗ്രാമത്തിലെത്തി.

പഞ്ചാബ് കേന്ദ്രമായ നാച്ചുറല്‍ ഡെയ്‌സ് വെല്‍നെസ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ തനതായ ആയുര്‍വേദ ചികിത്സാവിധികള്‍ നേരിട്ടു കണ്ടു പഠിക്കാനായി ഡോക്ടര്‍മാര്‍ എത്തിയത്.

ഓണ്‍ലൈനില്‍ നടന്ന നിരവധി ക്ലാസുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് 30 അംഗ സംഘം നേരില്‍ എത്തിയത്.

പഞ്ചാബിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ലളിത് കണ്‍സാളിന്റെ നേതൃത്വത്തിലാണ് സംഘം പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തുന്നത്.

ഇലക്കിഴി, പൊടിക്കിഴി, തക്രധാര, തല പൊതിച്ചില്‍, നാരങ്ങാക്കിഴി, രക്തമോക്ഷം തുടങ്ങിയ ചികിത്സകളുടെ സോദാഹരണ വിശദീകരണവും ക്ലാസും നടന്നു.

ഡോ.കേശവന്‍ വെദിരമന ക്ലാസിന് നേതൃത്വം നല്‍കി. ആയുര്‍വ്വേദ പൈതൃക തറവാടായ വെദിരമന ഇല്ലം, ഔഷധതോട്ടങ്ങള്‍, കാട്ടു സസ്യങ്ങള്‍ എന്നിവ സംഘം നേരില്‍ കണ്ടു പഠിച്ചു.

ഡോക്ടര്‍ സംഘത്തിന്റെ ആഗ്രഹമനുസരിച്ച് കേരളീയ തനത് കലയായ കഥകളിയും കേശവ തീരത്ത് അവതരിപ്പിച്ചു.

കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തിന് കീഴില്‍ കേരളീയ പൈതൃക ആയുര്‍വ്വേദ ചികിത്സാരീതികളുമായി തുടര്‍ പരിശീലന പദ്ധതിയും ലക്ഷ്യമിടുന്നുന്ന സംഘം ഞായറാഴ്ച്ച തിരിച്ചുപോകും.