ന്യൂറോ മെഡിസിന് വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇടപെടുമെന്ന് എം.വിജിന് എം.എല്‍.എ.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോ മെഡിസിന്
വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഇടപെടുമെന്ന് എം.വിജിന് എം.എല്‍.എ. കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

ന്യൂറോ മെഡിസിന് വിഭാഗത്തില്‍ സ്ഥിരമായി ഒരു ഡോക്ടര്‍ മാത്രമായതിനാല്‍ രോഗികളും ഡോക്ടറും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി, ഡി.എം.ഇ എന്നിവരുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
