എന്‍.ഉറുവാടന്റെ ഓര്‍മ്മ പുതുക്കി സി.പി.ഐ പ്രവര്‍ത്തകര്‍-
പാച്ചേനി: സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്നപാച്ചേനിയിലെ എന്‍.ഉറുവാടന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.
സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം വി.വി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ലോക്കല്‍ സെക്രട്ടറി ഇ.സി.മനോഹരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗം പി.ലക്ഷ്മണന്‍, ലക്ഷ്മണന്‍ പവിഴക്കുന്നില്‍, ടി.വി.നാരായണ്‍, എ.വി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പി.ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.
