സി.പി.ഐ(എം.എല്‍) പ്രവര്ത്തകന് കണ്ടപ്പന്‍ ഭാസ്ക്കരന്‍(73)നിര്യാതനായി.
തളിപ്പറമ്പ്: മോറാഴ സെന്‍ട്രല്‍ സൗത്തിലെ കണ്ടപ്പന്‍ ഭാസ്കരന്(73) നിര്യാതനായി.

ഭാര്യ: യശോദ.
മക്കള്‍: കവിത, ബിജോയ്, വിജില.
മരുമക്കള്‍: പ്രദീപന്(കരിവെള്ളൂര്‍), ഷീബ (കാസര്‍ഗോഡ്), അജിത്ത് (അരയാമ്പേത്ത്).
സഹോദരങ്ങള്‍: ലക്ഷ്മി, പുരുഷോത്തമന്, സരസ്വതി, ഗോവിന്ദന്.
പുതിയതെരു നീതി ഏജന്‍സി വസ്ത്രാലയം ഉടമയാണ്.
സി.പി.ഐ(എം.എല്‍)സജീവ പ്രവര്‍ത്തകനാണ്.
ബദല്‍ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കുന്നവര്ക്കെല്ലാം പ്രിയങ്കരനായിരുന്ന ഭാസ്ക്കരന്റെ ശവസംസ്ക്കാരത്തിന് ശേഷം നടന്ന അനുശോചന യോഗത്തില്‍
ഡോ.ഡി.സുരേന്ദ്രനാഥ്, പി.ടി.ഭാസ്ക്കരന്‍, ജോര്‍ജ്, രാജീവന് ചാലോടന്‍, കസ്തൂരി ദേവന്, മേരി അബ്രഹാം, ഹരി ചക്കരക്കല്ല്, വി.ദേവദാസ്, സി.ശശി എന്നിവര്‍ പ്രസംഗിച്ചു.
