ഡോ.കെ.വി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ നിര്യാതനായി

തളിപ്പറമ്പ്: പ്ലാത്തോട്ടത്തിലെ നിഷാസില്‍ റിട്ട എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഹോമിയോ ഡോക്ടറുമായ ഡോ.കെ.വി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (81)നിര്യാതനായി.

ഭാര്യ സി.ടി പത്മിനി.

മക്കള്‍ ഡോ.രാജേഷ് കാരോത്ത്( രാജേഷ് ഹോമിയോസ്) നിഷ (മംഗലാപുരം).

മരുമക്കള്‍:റീന, സജിത്ത് നമ്പ്യാര്‍ ( മംഗലാപുരം).

സഹോദരങ്ങള്‍: രുഗ്മിണി അമ്മ (തൃച്ചംബരം), ലക്ഷ്മികുട്ടി (കീഴാറ്റൂര്‍), പങ്കജാക്ഷി (കിഴാറ്റൂര്‍) ഗോവിന്ദന്‍കുട്ടി (റിട്ട.കസ്റ്റംസ് സൂപ്രണ്ട് തൃച്ഛംബരം, പരേതരായ രാഘവന്‍ മാസ്റ്റര്‍, കാര്‍ത്ത്യായനി, ജാനകി (ഡപ്യൂട്ടി തഹസില്‍ദാര്‍).

തളിപ്പറമ്പ് എഡുക്കേഷന്‍ സൊസൈറ്റി (മൂത്തേടത്ത് ഹൈസ്‌കൂള്‍) സെക്രട്ടറി, തളിപ്പറമ്പ് കോസ്‌മോ പോളിറ്റന്‍ സ്ഥാപക പ്രസിഡണ്ട്,സീനിയര്‍ സിറ്റിസണ്‍ ഫോറം തളിപ്പറമ്പ് പ്രസിഡന്റ്,

തളിപ്പറമ്പ് മദ്യവര്‍ജ്ജന സമിതി പ്രസിഡണ്ട്, തൃച്ചംബരം ശ്രീകൃഷ്ണ സമിതി മെമ്പര്‍, തളിപ്പറമ്പ് ഫ്‌ലവര്‍ ഷോ ഭരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.