പൂക്കോത്ത്‌നടയിലെ പുല്ലാഞ്ഞി ഗോവിന്ദന്‍(88) നിര്യാതനായി.
സംസ്‌ക്കാരം : നാളെ (23.02.2022) ബുധന്‍ രാവിലെ 11 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍.
തളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്തു നടയ്ക്ക് സമീപം പുല്ലാഞ്ഞി ഗോവിന്ദന്‍(മാളികയില്‍-88) നിര്യാതനായി.
ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ മേജറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രത്തിലെ ഊരാളനാണ്.
പരേതരായ പുല്ലാഞ്ഞി കൃഷ്ണന്‍ നായരുടെയും പുല്ലാഞ്ഞി മാധവി അമ്മയുടെയും മകനാണ്.
പരേതയായ സാവിത്രി അമ്മയാണ് ഭാര്യ.
മക്കള്‍: ജയകുമാര്‍ (ഫിനാന്‍സ് കണ്‍ട്രോളര്‍, ബഹ്‌റൈന്‍) പ്രതാപ്(അസിസ്റ്റന്റ് മാനേജര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃക്കരിപ്പൂര്‍ ശാഖ).
മരുമക്കള്‍:സതി, കവിത.
സഹോദരങ്ങള്‍: പരേതരായ പുല്ലാഞ്ഞി കൃഷ്ണന്‍, കണ്ണന്‍, ഗോപാലന്‍, ശ്രീദേവി, നാരായണന്‍.
