Skip to content
പിലാത്തറ:പയ്യന്നൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്നും വിരമിച്ച പോസ്റ്റ്‌മേന്‍ കണ്ടോന്താറിലെ ടി.വി.രാഘവന്‍ (68)നിര്യാതനായി.
കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ജന.സെക്രട്ടറി, തപാല്‍ വകുപ്പിലെ എഫ.എന്‍.പി.ഒ(പി.ഫോര്‍)യുടെ സംസ്ഥാന പ്രസിഡന്റ്,
കണ്ണൂര്‍ ജില്ലാ പോസ്റ്റല്‍ എംപ്ലോയീസ് & വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍,
കടന്നപ്പള്ളി ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പോസ്റ്റല്‍ വകുപ്പില്‍ കണ്ണൂര്‍ ഡിവിഷനിലെ ബെസ്റ്റ് പോസ്റ്റ്മാന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.
കണ്ടോന്താറിലെ പരേതനായ പി.കെ.നാരായണന്റെയും തായമ്പത്ത് രുഗ്മിണിയുടേയും മകനാണ്.
ഭാര്യ: കെ.പ്രസന്ന.
മക്കള്‍: രസ്‌ന, കോറോം (ക്ലര്‍ക്ക്, പയ്യന്നൂര്‍
മുന്‍സീഫ് കോടതി)രഹ്ന(കണ്ടോന്താര്‍).
മരുമക്കള്‍: പ്രമോദ് (ഹെഡ് കോണ്‍സ്റ്റബിള്‍, തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍)സരിന്‍ (ഇന്ത്യന്‍ ആര്‍മി, പഞ്ചാബ്).
സഹോദരങ്ങള്‍: ബാലാമണി (വെള്ളൂര്‍) ലളിത(കണ്ടോന്താര്‍), സുരേഷ്, കണ്ടോന്താര്‍ (കല സ്റ്റുഡിയോ, പിലാത്തറ).
മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് കണ്ടോന്താറിലെ വസതിയില്‍ കൊമ്ടുവരികയും
തുടര്‍ന്ന് 10 മണിക്ക് കോറോത്തെ വസതിയില്‍ എത്തിച്ച് പോതുദര്‍ശനത്തിന് ശേഷം 12 മണിക്ക് കണ്ടോത്ത് കിഴക്കെ കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.