നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി പുരുഷോത്തമന്‍ നിര്യാതനായി.

പിലാത്തറ: തളിപ്പറമ്പ് നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ എം.വി.പുരുഷോത്തമന്‍ മാസ്റ്റര്‍ (74) നിര്യാതനായി.

മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് & സയന്‍സ് കോളേജ് സ്ഥാപക ചെയര്‍മാനായിരുന്നു.

പിലാത്തറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് , പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്നു. 18 വര്‍ഷമായി മാതമംഗലം ആശ്രയ സ്വാശ്രയ സംഘം രക്ഷാധികാരിയായും പ്രവര്‍ത്തിച്ചുവരുന്നു.

ഭാര്യ: പി.കെ.ഗീത. മാതാവ്: ചേരമ്പേത്ത് പാഞ്ചാലി. മക്കള്‍: പി.കെ.ബിജോയി(നാഷണല്‍ കോളേജ് എം.ഡി), പി.കെ.ബിനീഷ് (ബില്‍ഡ് ആര്‍ട്ട്).

 
മരുക്കള്‍: രമ്യ (ചങ്ങരംകുളം), അഞ്ജു (പിലാത്തറ).

സഹോദരങ്ങള്‍: നാണു, സഹദേവന്‍, രഘുവരന്‍, അരവിന്ദാക്ഷന്‍, ലക്ഷ്മി, രമ, പരേതനായ ശ്രീധരന്‍.

സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക്. പൊതുദര്‍ശനം രാവിലെ 9.30 മുതല്‍ 10.30 വരെ നാഷണല്‍ കോളേജില്‍ 11 മണി മുതല്‍ 12 മണി വരെ ‘ആശ്രയ ‘ സ്വാശ്രയ സംഘം മാതമംഗലം.