വീട്ടില്‍ ഒറ്റക്ക് താമസിച്ചുവരുന്ന തങ്കച്ചന്‍ ആശുപത്രിയില്‍ പോകണമെന്ന് വിളിച്ചറിയിച്ചതിനെതുടര്‍ന്ന് സുഹൃത്ത് ഒരു മണിയോടെ വീട്ടിലെത്തിയെങ്കിലും വിളിച്ചിട്ട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ചെറുപുഴ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പെരിങ്ങോം അഗ്നിശമനസേനയെ വിവരമറിയിച്ചു.
അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ഗ്രില്‍സും വാതിലും തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ നിലത്ത് വീണുകിടക്കുന്ന തങ്കച്ചനെയാണ് കണ്ടത്.
ഉടന്‍തന്നെ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അരമണിക്കൂര്‍ മുമ്പേ തന്നെ മരിച്ചതായാണ് ഡോക്ടര്‍ അറിയിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
അഗ്നിശമനസംഘത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.വി.ബിനോയ്, പി.വി.ഷൈജു, കെ.സജീവ്, ജെ.ജഗന്‍, ഹോംഗാര്‍ഡ് വി.എന്‍.രവീന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.