എന്നെയൊന്ന് പറ്റിച്ചുതരൂ–പ്ലീസ്.5 രൂപ കൊടുത്തു-പോയത് ഒരു ലക്ഷം കൊറിയര്‍ വഴിയും തട്ടിപ്പ്-

പരിയാരം: കൊറിയര്‍ ഏജന്‍സിക്ക് 5 രൂപ അയച്ചപ്പോള്‍ ഒരു ലക്ഷം നഷ്ടപ്പെട്ടതായി പരാതി.

ഏഴിലോട് കല്ലമ്പള്ളി വീട്ടില്‍ രവീന്ദ്രനാണ്(70)അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്.

രവീന്ദ്രന്റെ ഒരു ബന്ധു ചെന്നൈയില്‍ നിന്നും ഫ്രഞ്ച് എക്‌സ്പ്രസ് എന്ന കൊറിയര്‍ ഏജന്‍സി വഴി അയച്ച കൊറിയര്‍ ഏജന്‍സി വഴി അയച്ചിരുന്നു.

ഇത് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ഫ്രഞ്ച് എക്‌സ്പ്രസ് കൊറിയറിന്റെ കസ്റ്റമര്‍കെയറില്‍ വിളിച്ച രവീന്ദ്രനോട് ഫോണ്‍ എടുത്തയാള്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് ശേഷം അക്കൗണ്ടിലേക്ക് അഞ്ചുരൂപ അയക്കാന്‍ ആവശ്യപ്പെട്ടു.

ഇത് അടച്ചതിനേ ശഷം രവീന്ദ്രനെ തിരിച്ചുവിളിച്ച കസ്റ്റമര്‍ കെയര്‍ ഫോണില്‍ വന്ന ഒ.ടി.പി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടു.

ഇത് പറഞ്ഞുകൊടുത്ത ഉടനെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചതായി ഫോണില്‍ സന്ദേശം വരികയായിരുന്നു.

അതിനിടെ പണം അയക്കരുതെന്നും മെസേജ് വന്നിരുന്നതായി രവീന്ദ്രന്‍ പറയുന്നു.

അപ്പോഴേക്കും പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.

അതേ അവസരം ചെന്നൈയില്‍ നിന്ന് നഅയച്ച കൊറിയര്‍ പയ്യന്നൂരിലെ എസ്.ടി കൊറിയേഴ്‌സിന്റെ ഓഫീസില്‍ എത്തുകയും ചെയ്തിരുന്നു.

സംഭവത്തില്‍ രവീന്ദ്രന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.