തീയ്യന്നൂരില്‍ ഓണോല്‍സവം-2022

തളിപ്പറമ്പ്: തീയ്യന്നൂര്‍ സംഘശക്തി കലാ-കായിക-സാംസ്‌ക്കാരികവേദിയുടെ  നേതൃത്വത്തില്‍ ഓണോല്‍സവം-2022 സംഘടിപ്പിച്ചു.

ഇ.കെ.നായനാര്‍ സ്മാരക വായനശാല, ചെന്താര സ്വാശ്രയസംഘം, ബാലസംഘം, ഗ്രാമദീപം സ്വാശ്രയസംഘം, പ്രതീക്ഷ-പുലരി-ധനശ്രീ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ചലച്ചിത്ര സംവിധായകന്‍ ഷെറി   ഗോവിന്ദ്
ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശത്ത് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു.

പ്രസിഡന്റ് എം.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികള്‍ക്ക് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന സമ്മാനങ്ങള്‍ വിതരണം ചെയ്തു.

എം.സുജിത്ത്, പി.പി.സതീശന്‍, രാമകൃഷ്ണന്‍, പി.ഷൈജു, കെ.തങ്കമണി, പ്രിയ സുമീഷ്,. മഞ്ജിമ, ഗോപിക, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പി.പി.സപരേന്ദ്രന്‍ സ്വാഗതവും പി.രാജേഷ് നന്ദിയും പറഞ്ഞു.