പരിയാരത്ത് ഓറല്‍ സക്രീനിംഗ് ക്യാമ്പ് നടത്തി
പരിയാരം: കെ.കെ.എന്‍.പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്‍.എസ്.എസ്.യൂണിറ്റ്, റോട്ടറി തളിപ്പറമ്പ് ടൗണ്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓറല്‍ ഹൈജീന്‍ ഡേയുടെ(ഓഗസ്റ്റ് 1) ഭാഗമായി ഓറല്‍ സക്രീനിംഗ് ക്യാമ്പ് നടത്തി.
റോട്ടറി പ്രസിഡന്റ് അഡ്വ.ഷജിത്തിന്റെ അധ്യക്ഷതയില്‍ ഡോ.വത്സന്‍ ഉദ്ഘാടനം ചെയ്തു.
ഡോ.വിമല്‍ ഓറല്‍ ഹൈജീന്‍ ബോധവത്കരണ ക്ലാസെടുത്തു.
ജില്ല ഓഫീസര്‍ എം.സുരേഷ് ബാബു, ശ്രീധര്‍ സുരേഷ്, ഷെമി ഡാനിയേല്‍, കുര്യന്‍ മാത്യു, ടി.പ്രകാശന്‍, വളണ്ടിയര്‍ സെക്രട്ടറി ഇ.വി.ദേവിക എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പാള്‍ കെ.അനില്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ സി.ഷീന നന്ദിയും പറഞ്ഞു.
