അന്‍പത്തിയഞ്ച് പിന്നിട്ടവര്‍ ഇന്ന് വീണ്ടും 15 വയസുകാരായി മാറി-

പരിയാരം: അന്‍പത്തിയഞ്ച് പിന്നിട്ട 75 പേര്‍ വീണ്ടും പതിനഞ്ചുവയസുകാരുടെ മനസോടെ വീണ്ടും സ്‌കൂളില്‍ സംഗമിച്ചു.

കൊട്ടില ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1979-80 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളാണ് നല്‍പ്പത്തിരണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും സ്‌കൂള്‍ മുറ്റത്തെത്തിയത്.

ഒരുമ-80 എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയാണ് സ്‌നേഹസംഗമം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

സ്‌നേഹസംഗമം കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വിമല ഉല്‍ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ കെ.രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.

അധ്യാപകരായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.

പി.ടി.എ പ്രസിഡണ്ട് പി.എ.ഉണ്ണിക്കൃഷ്ണന്‍, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ടി.പി. രമണി എന്നിവര്‍ സംസാരിച്ചു.

മണ്‍മറഞ്ഞുപോയ അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ച് കെ.വി.മനോഹരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംഘാടക സമിതി കണ്‍വീനര്‍ വി.വി.മുരളി സ്വാഗതവും ടി.ദാമോദരന്‍ നന്ദിയും പറഞ്ഞു.

അംഗങ്ങളുടെ ഓര്‍മ്മ പുതുക്കലും, കലാപരിപാടികളും അരങ്ങേറി.