ഒരു പിടി അരി–ഇന്നേക്ക് 51 വര്‍ഷം തികയുന്നു-
ശ്രീ ശാരദാ ആര്‍ട്‌സിന്റെ ബാനറില്‍ ടി.മോഹന്‍ നിര്‍മ്മിച്ച് പി.ഭാസ്‌ക്കരന്‍ ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ഒരു പിടി അരി. ജോസഫ് ആനന്ദന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാണവും എഴുതിയത്. ക്യാമറ-കരുണാകരന്‍, എഡിറ്റിംഗ് കെ.ശങ്കുണ്ണി. 1974 ഫിബ്രവരി ഒന്നിന് ഇന്നേക്ക് 51 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്. എ.ടി.ഉമ്മറാണ് സംഗീതസംവിധായകന്‍. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്.
മധു, ശാരദ, സുധീര്‍, അടൂര്‍ഭാസി, ബഹദൂര്‍, മുത്തയ്യ, ശങ്കരാടി, കെ.പി.എ,സി.ലളിത, മീന, വിലാസിനി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്.
അഞ്ച് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. അടുത്ത ജന്‍മം ആരു കണ്ടു-ജയചന്ദ്രന്‍, അത്തം പത്തിന്-എസ്.ജാനകി, ഇന്നു രാത്രി പൂര്‍ണ്ണിമ രാത്രി-ജയചന്ദ്രന്‍, പൂമരപ്പൊത്തിലെ താമരക്കുരുവി-എസ്.ജാനകി, ശരണം തേടുന്നോര്‍ക്കവിടുന്നീ-ജയചന്ദ്രന്‍.