തളിപ്പറമ്പില്‍ കാളകളെ മോഷ്ടിച്ചതായി പരാതി.

തളിപ്പറമ്പ്: കെട്ടിയിട്ട അറവുമാടുകളെ മോഷ്ടിച്ചതായി പരാതി.

തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ ജെ.എഫ്.സി ഫ്രൂട്‌സിന് മുന്നിലെ പഴയ തറവാട് വീടിന് പിറകില്‍ കെട്ടിയിരുന്ന രണ്ട് കാളകളെയാണ് ഫിബ്രവരി ഒന്നിന് പുലര്‍ച്ചെ നാലിനും രണ്ടിന് ഉച്ചക്ക് ശേഷം രണ്ടരക്കും ഇടയില്‍ കാണാതായത്.

കുറ്റ്യേരി നെല്ലിപ്പറമ്പിലെ പുതിയപുരയില്‍ വീട്ടില്‍ പി.വി.മുഹമ്മദ്‌സാലിയുടെ ഉടമസ്ഥതയിലുള്ള കാളകളെയാണ് മോഷ്ടിച്ചത്.

തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.